പാക് ഷെല്ലാക്രമണത്തിൽ ജമ്മു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രജൗറിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ജമ്മു ആൻഡ് കശ്മീർ അഡ്മിനിസ്ട്രേഷൻ സർവീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാർ ഥാപ്പ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇത് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട അഡീഷണൽ ജില്ലാ വികസന കമ്മീഷണറായിരുന്നു രാജ്കുമാർ ഥാപ്പ. ഷെല്ലാക്രമണത്തിൽ അദ്ദേഹത്തിന്റെ വീടും തകർന്നു. ഇതിൽ അദ്ദേഹം കൊല്ലപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
അതേസമയം, അർദ്ധരാത്രിയിലും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നു. പാകിസ്ഥാന്റെ നീക്കങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകി. പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യ നശിപ്പിച്ചു. 26 സ്ഥലങ്ങൾ ലക്ഷ്യമിട്ട പാകിസ്ഥാൻ ഡ്രോണുകളും നശിപ്പിക്കപ്പെട്ടു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ-പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ മുഖാമുഖം വന്നു. ശ്രീനഗറിൽ മൂന്നാം തവണയും സ്ഫോടനങ്ങൾ ഉണ്ടായി. ജമ്മു, ഉറി, കുപ്വാര എന്നിവിടങ്ങളിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു.
നാല് പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. നൂർ ഖാൻ, റഫീഖി, മുരിദ് വ്യോമതാവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. പാകിസ്ഥാൻ മാധ്യമങ്ങൾ ആക്രമണം സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കത്തിന് 'ബുര്യാൻ-ഉൽ-മറൂസ്' എന്ന് പേരിട്ട പാകിസ്ഥാൻ, ശക്തമായി തിരിച്ചടിക്കുമെന്ന് അവകാശപ്പെട്ടു. അതേസമയം, വടക്കുപടിഞ്ഞാറൻ മേഖലയിലേതുൾപ്പെടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ ഈ മാസം 15 വരെ അടച്ചിട്ടിരിക്കുകയാണ്.