source:internet
സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര ജലവിഭവ മന്ത്രാലയം പാകിസ്ഥാനിലെ ജലവിഭവ മന്ത്രാലയത്തിന് ഒരു കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചു. ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്ഥാന്റെ പ്രതികരണം.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ച നടപടി യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അട്ടാരി അതിർത്തി അടയ്ക്കണം. പാകിസ്ഥാൻ പൗരന്മാർക്ക് യാത്രാ വിലക്ക്. പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചു.
കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതിന് ശേഷം പാകിസ്ഥാൻ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. ഈ തീരുമാനം പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ജലലഭ്യതയെ പൂർണ്ണമായും ബാധിക്കും. കരാർ താൽക്കാലികമായി നിർത്തിവച്ചാൽ പാകിസ്ഥാൻ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.