തളിപ്പറമ്പ : വഴിയരികിലെ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്ക്കൂള്‍ ബാഗില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. തളിപ്പറമ്പ പടപ്പേങ്ങാട് വെമ്മാണിയില്‍ തിങ്കളാഴ്ച്ച രാത്രി 8.40 നാണ് സംഭവം. എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ബാഗ് കണ്ടെടുത്തത്. 795 ഗ്രാം കഞ്ചാവാണ് ബാഗില്‍ ഉണ്ടായിരുന്നത്.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ സ്ഥലത്ത് എത്തിയത്. കുറ്റിക്കാട്ടില്‍ സംശയകരമായ നിലയില്‍ ബാഗ് കണ്ട് പരിസരവാസിയായ ഒരു സ്ത്രീ വിവരം പോലീസിനെ അറിയിക്കുയായിരുന്നു. വില്‍പ്പന നടത്താനായി ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ബാഗ് കുറ്റിക്കാട്ടില്‍ സൂക്ഷിച്ചതാണെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.ബാഗ് ഉപേക്ഷിച്ചവരെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.