അമരാവതി: ആന്ധ്രാപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവത്തിനിടെ ദർശനത്തിനായി വരിയിൽ നിന്നവരുടെ മേൽ മതിൽ ഇടിഞ്ഞുവീണു. ബുധനാഴ്ച പുലർച്ചെ 2:30 ഓടെയാണ് അപകടം. പുതുതായി നിർമ്മിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിൽ തകർന്നു. പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് മതിൽ തകർന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഖേദം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുപ്പതിയിൽ നടന്ന അപകടവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് എൻഡോവ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിനയ് ചാൻ പറഞ്ഞു.
'പുലർച്ചെ 2:30 നും 3:30 നും ഇടയിൽ സംഭവസ്ഥലത്ത് കനത്ത മഴയായിരുന്നു. അപകടത്തിന് കാരണമായത് ഇതാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തിരുപ്പതിയിൽ നടന്ന അപകടവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
ആന്ധ്രപ്രദേശ് ആഭ്യന്തര ദുരന്തനിവാരണ മന്ത്രി വന്ഗലപുടി അനിത പറഞ്ഞു, പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു, ഇതാണ് ദാരുണമായ സംഭവത്തിന് കാരണമെന്ന്. 'ഇതൊരു ദാരുണമായ സംഭവമാണ്. പ്രദേശത്ത് കനത്ത മഴയായിരുന്നു. സംഭവം നടന്നയുടൻ എസ്ഡിആർഎഫ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എല്ലാ ഇരകളെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ചികിത്സയിലാണ്,' മന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശിൽ ക്ഷേത്രമതില്‍ തകർന്നുവീണ് 8 പേര്‍ക്ക് ദാരുണാന്ത്യം. #latestupdates
By
News Desk
on
ഏപ്രിൽ 30, 2025