ബാസ്‌ക്കറ്റ്‌ ബോളിൽ കേരളത്തിന്‌ വെള്ളി#Kerala

 ദേശീയ ഗെയിംസിൽ ബാസ്‌ക്കറ്റ്‌ ബോളിൽ പുരുഷ-വനിതാവിഭാഗത്തിൽ കേരളത്തിന്‌ വെള്ളി: 3x3 വനിതാ ബാസ്‌ക്കറ്റ്‌ ബോൾ ഫൈനലിൽ തെലങ്കാനയാണ്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌. പുരുഷവിഭാഗം ഫൈനലിൽ മധ്യപ്രദേശായിരുന്നു എതിരാളി. മുഴുവൻ സമയവും 20-20 സ്‌കോറോടു കൂടി സമ നിലയിലായെങ്കിലും സഡൺ ഡത്തിൽ മധ്യപ്രദേശ്‌ ജയിക്കുകയായിരുന്നു. ഇതോടെ കേരളത്തിന്റെ മ‍െഡൽ നേട്ടം 1‌7 ആയി. ആറു സ്വർണവും ഏഴ്‌ വെള്ളിയും നാലു വെങ്കലവുമായി 11-ാം സ്ഥാനത്താണ്‌ കേരളം. നീന്തലിൽ 100 മീറ്റർ ബ്രെസ്റ്റ്‌സ്ട്രോക്കിൽ കേരളത്തിന്റെ ഹർഷിത ജയറാം ഫൈനലിലേക്ക് യോഗ്യത നേടി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0