ഇസ്രായേൽ ആക്രമണത്തിൽ 62,000ത്തോളം പേർ മരിച്ചു. പുതിയ കണക്ക് പുറത്തുവിട്ട് ഗസ ആരോഗ്യ മന്ത്രാലയം# world
By
Editor
on
ഫെബ്രുവരി 04, 2025
ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് ഗസ ആരോഗ്യ മന്ത്രാലയം: യുദ്ധം ആരംഭിച്ചതിന് ശേഷം 17,000 കുട്ടികൾ ഉൾപ്പെടെ 61,709 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 47,498 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. വെടിനിർത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നിരവധി മൃതദേഹങ്ങൾ ലഭിച്ചു.
ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇസ്രായേൽ നടത്തിയ നീണ്ട 15 മാസത്തെ ഭീകരമായ ബോംബാക്രമണങ്ങൾക്കിടയിൽ, തകർന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അടിയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം, ഗസ സിവിൽ ഡിഫൻസിന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
ഏകദേശം 62,000 പേർ മരിച്ചതായുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് ഈ മാസം ആദ്യം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച മരണസംഖ്യയുടെ കണക്കിന് അനുസൃതമാണ്. സ്ട്രിപ്പിലെ ഇസ്രായേലിൻ്റെ വംശഹത്യ യുദ്ധത്തിൻ്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയതിനേക്കാൾ 40 ശതമാനം കൂടുതലാണെന്ന് ഇത് കണക്കാക്കുന്നു.
അതേസമയം, ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഈ കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കാം എന്നും നിരവധി വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. കാരണം ആരോഗ്യം, വൈദ്യുതി, വെള്ളം, ശുചിത്വ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ മനഃപൂർവ്വം നശിപ്പിച്ചതും സാഹായങ്ങൾ എൻക്ലേവിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്നതും മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്.