കാര്‍ഷികമേഖലയെ പുഷ്ടിപ്പെടുത്താന്‍ ആധുനികതയും പാരമ്പര്യ അറിവുകളും ; വ്യത്യസ്ഥ അനുഭവമായി ഇരിക്കൂര്‍ മണ്ഡലം അഗ്രി ഫെസ്റ്റിന് സമാപനം. #IrikkurAgriFest

 


ഇരിക്കൂര്‍ : ഇരിക്കൂര്‍ മണ്ഡലം അഗ്രി ഫെസ്റ്റിന് സമാപനം, ജനുവരി 14ന് ആരംഭിച്ച പരിപാടിയില്‍ കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആധുനിക കൃഷി രീതികളെ കുറിച്ച് പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്തു. അതോടപ്പം വിവിധ വിഷയങ്ങളെ അധികരിച്ച് മുഖമുഖങ്ങളും പൊതു ചര്‍ച്ചകളും അരങ്ങേറി. അതോടൊപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാനുവാനുള്ള കര്‍ഷക അദാലത്തുകളും ഉണ്ടായി.


സണ്ണി ജോസഫ് എം.എൽ.എ. ഇരിക്കൂർ നിയോജക മണ്ഡലം കർഷകസംഗമം 'അഗ്രി ഫെസ്റ്റ്' ഉദ്ഘാടനം ചെയ്തു, സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. 'അഗ്രിഫെസ്റ്റി'ന്റെ രണ്ടാം ദിവസത്തെ സെമിനാർ സെഷനുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ. സോണി സെബാസ്റ്റ്യൻ, ഡോ. കെ.വി.ഫിലോമിന, ജോജി കന്നിക്കാട്ട്, എം.പി. ശ്രീധരൻ, എം.പി.മുരളീദാസ്, തോമസ് വക്കത്താനം, പി.സി.ആയിഷ, ഡോ. കെ.പി.മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

കർഷക സംഗമത്തിന്റെ ഭാഗമായുള്ള കർഷകറാലി വ്യാഴാഴ്ച മൂന്നിന് നടക്കും. ആലക്കോട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിക്കുന്ന കർഷക റാലിയിൽ ഒൻപത് തദ്ദേശസ്ഥാപനങ്ങളുടെ നിശ്ചലദൃശ്യമത്സരവുമുണ്ടാകും. വിജയികളാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ സമ്മാനം നൽകും.

വൈകീട്ട് സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.സുധാകരൻ എം.പി. അധ്യക്ഷതവഹിക്കും. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയാകും. തുടർന്ന് താവം ഗ്രാമവേദിയുടെ സാംസ്കാരിക സന്ധ്യയും അരങ്ങേറും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0