കൂത്തുപറമ്പ് : കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിക്ക് മുന്നിൽ ജിയോ സാൻഡ് ലോറിയും കാറും കൂടിയിടിച്ച് ഒരാൾ മരിച്ചു. കൂത്തുപറമ്പ് വിന്റേജ് റസിഡൻസിയിൽ മാനേജരായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻ ആണ് മരിച്ചത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കറ്റേവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
കാർ യാത്രക്കാരായ അർജുൻ, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. സ്വിഫ്റ്റ് കാറും ജിയോ സാൻഡ് റെഡി മിക്സ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.