തോട്ടം ഉടമകൾ തിരിച്ചടി, പുനരാധിവാസത്തിനായി ഭൂമി ഏറ്റെടുക്കാൻ കോടതി വിധി. #WayanadLandSlide

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.   തോട്ടം ഉടമകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകി പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാമെന്ന് കോടതി പറഞ്ഞു.

  തോട്ടം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ് ആൻഡ് എൽസ്റ്റോൺ ഉടമകൾ കോടതിയെ സമീപിച്ചു.   ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഉടൻ ആരംഭിക്കാമെന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

  ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.   ദുരന്തനിവാരണ നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്.  മാതൃകാ ടൗൺഷിപ്പ് സ്ഥാപിക്കുന്നതിന് 127.11 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0