വെള്ളിയാഴ്ച കർണാടകയിലെ ബിലേഭാവി ക്രോസിന് സമീപം കാറും കരിമ്പ് കൊയ്ത്ത് യന്ത്രവും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. വിജയപുരയിലെ അലിയാബാദ് സ്വദേശികളാണ് മരിച്ചത്.
നിങ്കപ്പ പാട്ടീൽ (55), ശാന്തവ ശങ്കർ പാട്ടീൽ (45), ബീമാഷി സംഗനല (65), ശശികല ജൈനപൂർ (45), ദിലീപ് പാട്ടീൽ (50) എന്നിവരാണ് മരിച്ചത്. വിജയപുരയിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ കാർ ഹാർവെസ്റ്ററിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ബസവനബാഗേവാഡി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു.