ഫിൻജാൽ ചുഴലിക്കാറ്റ് ;അടുത്ത 12 മണിക്കൂറിൽ ന്യൂനമർദമാകും,തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു... #Cyclone

 

 ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 13 പേർ മരിച്ചു. മൂന്ന് തിരുവണ്ണാമലയിലും ഒന്ന് വെല്ലൂരിലും. വില്ലുപുരത്ത് പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 10 ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

ഇന്നലെ തിരുവണ്ണാമലയിൽ കനത്ത മഴ പെയ്തിരുന്നു. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ശമനമായ പുതുച്ചേരിയിലും വില്ലുപുരത്തും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇപ്പോഴും വൈദ്യുതിയും നെറ്റ്‌വർക്ക് സൗകര്യവുമില്ല. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകൾ സന്ദർശിക്കും.

ഫിൻജൽ ദുർബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ തുടരുകയാണ്. വില്ലുപുരം, കടലൂർ, തിരുവണ്ണാമലൈ, വെല്ലൂർ, കൃഷ്ണഗിരി, റാണിപ്പേട്ട്, തിരുപ്പത്തൂർ, ധർമഗിരി ജില്ലകളിലെ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു. ജില്ലയിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. കടലൂർ, വില്ലുപുരം, കല്ലാക്കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0