Commercial LPG എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Commercial LPG എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വര്‍ധിച്ചു... #LPG

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ആഭ്യന്തര സിലിണ്ടർ വിലയിൽ മാറ്റമില്ല. 1810 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ ഇത് 1749 രൂപയായിരുന്നു.

ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1802 രൂപ. മുംബൈയിൽ 1754 രൂപയായും കൊൽക്കത്തയിൽ 1911 രൂപയായും വില ഉയർന്നു.

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ കഴിഞ്ഞ മാസം 50 രൂപയുടെ വർധനയുണ്ടായി. സെപ്റ്റംബറിൽ 100 ​​രൂപ വർധിപ്പിച്ചു. നാല് മാസത്തിനുള്ളിൽ 157.50.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്റെ വില കുറച്ചു... #Commercial_LPG

 


വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0