ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. 7500 കിലോയിൽ കുറഞ്ഞ ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മറ്റ് രേഖകൾ കൂടാതെ ഓടിക്കാൻ സാധിക്കുക.
ലൈസെൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽഎംവികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീൽ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.