കൊല്ലം : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഹൗസ് സർജനെ പീഡിപ്പിക്കാൻ ശ്രമിച്ച അസിസ്റ്റൻ്റ് പ്രൊഫസർക്കെതിരെ പരാതി. ഒക്‌ടോബർ 24ന് രാത്രി ഡ്യൂട്ടിക്കിടെ തിരുവനന്തപുരം സ്വദേശിയായ ഡോ.സെർബിൻ മുഹമ്മദ് വിദ്യാർത്ഥിനിയെ മുറിയിൽ വച്ച് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ പാരിപ്പള്ളി പോലീസ് കേസെടുത്ത് ഹൗസ് സർജൻ്റെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രതി ഒളിവിലാണ്.