കോഴിക്കോട് : മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. കോഴിക്കോട് നാദാപുരം ചെക്യാട് തിരുവങ്ങോത്ത് കമല (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കമല ഇന്ന് രാവിലെയാണ് മരിച്ചത്. ഭർത്താവ്: കുഞ്ഞിരാമൻ, മകൾ സുനിത. മരുമകൻ അജയൻ.