ആലക്കോട് :
മൂന്ന് ദിവസമായി നടന്നുവന്ന സി.പി.എം. ആലക്കോട് ഏരിയാ സമ്മേളനത്തിന് പ്രൗഡഗംഭീരമായ സമാപനം. മുതിർന്ന അംഗം ടി. പ്രഭാകരൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധിസമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാനകമ്മിറ്റിയംഗം ടി.വി. രാജേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. പി. രവീന്ദ്രൻ താത്കാലിക അധ്യക്ഷനായി. ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ്, സാജു ജോസഫ്, സാജൻ കെ. ജോസഫ്, എം. പ്രകാശൻ, ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, കാരായി രാജൻ, എം. കരുണാകരൻ, പി. ശശിധരൻ പി.വി. ബാബുരാജ്, എന്നിവർ സംസാരിച്ചു.
സാജൻ ജോസഫിനെ വീണ്ടും ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
സമ്മേളനസമാപനത്തോടനു ബന്ധിച്ച് ബുധൻ വൈകീട്ട് നാലിന് അരങ്ങം കേന്ദ്രീകരിച്ച് ചുവപ്പുവോളന്റിയർമാരുടെ മാർച്ചും പ്രകടനവും വൈകീട്ട് അഞ്ചിന് ആലക്കോട് ടൗണിൽ പൊതുസമ്മേളനവും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസാണ് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തത്.
മലയോര മേഖലയിൽ ഏറ്റവും അധികം വികസന കാര്യങ്ങൾ കൊണ്ടുവന്നത് ഇടത്തുപക്ഷമാണ് എന്ന് ജോൺ ബ്രിട്ടാസ് പ്രസ്ഥാപിച്ചു.
റോഡുകൾ, പാലങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നിങ്ങനെ സകല മേഖലയിലും ഇടതു പക്ഷ സർക്കാർ ഇടപെട്ടത് ഇവിടെ കാണുവാനുണ്ട് എന്ന് പ്രസംഗത്തിൽ ടിവി രാജേഷ് പറഞ്ഞു.