തൊണ്ടിമുതല് കേസില് ആൻ്റണി രാജുവിന് തിരിച്ചടി. ആൻ്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്നു മുതൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിർദേശം. ഹൈക്കോടതിയുടെ നടപടികളിൽ തെറ്റില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി. തൊണ്ടിമുതല് കേസിലെ പുനരന്വേഷണത്തിനെതിരെ ആൻ്റണി രാജുവാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രതികളെ അടുത്ത മാസം 20നോ കോടതിയുടെ അടുത്ത പ്രവൃത്തി ദിവസമോ ഹാജരാക്കണം.
സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിൻ്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലിലെ കൃത്രിമം അതീവ ഗൗരവത്തോടെയാണ് സുപ്രീം കോടതി വിലയിരുത്തിയത്. തൊണ്ടിമുതലിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം പൊലീസിനെ ഏൽപ്പിക്കാമെന്നായിരുന്നു ആൻ്റണി രാജുവിൻ്റെ വാദം.
തിരുവനന്തപുരം ജെഎഫ്എംസി-2ൽ സൂക്ഷിച്ചിരുന്ന തൊണ്ടി പോലുള്ള അടിവസ്ത്രങ്ങളുടെ രൂപഭാവം അഭിഭാഷകനായിരുന്ന ആൻ്റണി രാജുവും തൊണ്ടി ക്ലർക്ക് ജോസും ചേർന്ന് മാറ്റിയെന്നായിരുന്നു കേസ്. മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിക്കാൻ നെടുമങ്ങാട് കോടതിയിൽ നിന്ന് തൊണ്ടും മറ്റ് അടിവസ്ത്രങ്ങളും അഴിച്ചുമാറ്റിയെന്നാണ് കേസ്. ആൻ്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994ൽ പൊലീസ് കേസെടുത്തു.