പെറുവിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ. #Argentina

ദുർബ്ബലരായ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അർജൻ്റീന ലോകകപ്പ് യോഗ്യതാ മത്സരം വിജയിച്ചു.   രണ്ടാം പകുതിയിൽ മെസിയുടെ സഹായത്തോടെ ലൗട്ടാരോ മാർട്ടിനെസ് മനോഹരമായ ഒരു ഗോൾ നേടി.   മത്സരത്തിൽ അർജൻ്റീനയ്ക്ക് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും മൂന്ന് ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്.   ആവേശകരമായ നീക്കങ്ങളൊന്നും ഇരുവശത്തുനിന്നും ഉണ്ടായില്ല.

  പെറുവിൻ്റെ പ്രതിരോധത്തിനെതിരെ അർജൻ്റീനിയൻ താരങ്ങൾ നടത്തിയ റെയ്ഡിനൊടുവിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്.   55-ാം മിനിറ്റിൽ പെറുവിൻ്റെ പോസ്റ്റിൻ്റെ ഇടതുവശത്ത് നിന്ന് മെസ്സി പന്ത് നേടി.   ബോക്സിലേക്ക് മെസ്സിയുടെ അളന്ന താഴ്ന്ന പാസ്.   ബോസ്‌കിൽ നിലയുറപ്പിച്ച ലൗടാരോ മാർട്ടിനെസ് ഇടംകാൽ കൊണ്ട് മനോഹരമായി പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു.   സ്‌കോർ 1-0.   ഗോളിനായി അർജൻ്റീന നീക്കങ്ങൾ തുടർന്നുവെങ്കിലും പെറു പ്രതിരോധിച്ചു.   മറുവശത്തേക്ക് ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളൊന്നും പെറുവിന് നടത്താനായില്ല.   അർജൻ്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് മത്സരത്തിലുടനീളം ‘പൂർണ്ണ വിശ്രമത്തിലായിരുന്നു’.   ഒരിക്കൽ പോലും അദ്ദേഹത്തിന് പ്രവർത്തിക്കേണ്ട ആവശ്യം വന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0