മഹാബലിപുരത്ത് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് സ്ത്രീകൾ മരിച്ചു. ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗതയിൽ വന്ന കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
നാല് കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. വിദ്യാർത്ഥികളിലൊരാളുടെ പിതാവിൻ്റേതാണ് കാർ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കാറിൻ്റെ ഡ്രൈവറെയും മറ്റൊരു വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.