ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 05 നവംബർ 2024 | #NewsHeadlinesToday

• ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

• മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസയച്ചു.

• കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് മാറ്റിയത്.നവംബര്‍ 13ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

• ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനം; സൈബർ വാൾ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്.

• സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദൂരമേഖലയിലെ 34 ആദിവാസി ഉന്നതികളിൽകൂടി വെള്ളിവെളിച്ചമെത്തിച്ച്‌ കെഎസ്‌ഇബി. ബോർഡിന്റെ തനത്‌ ഫണ്ടിൽനിന്ന്‌ 22 കോടി രൂപ ചെലവഴിച്ചാണ്‌ 610 വീടുകളിൽ വൈദ്യുതിയെത്തിച്ചത്‌.

• ഒക്‌ടോബറില്‍ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന്‌ പിൻവലിച്ചത്‌ 1120 കോടി ഡോളർ (94,017 കോടി രൂപ). ഒറ്റ മാസത്തിലെ പിൻവലിക്കലിൽ സർവകാല റെക്കോഡാണിത്‌.

• ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന്‌ അനുമതി തേടി പൊലീസ്‌ കോടതിയെ സമീപിക്കും. ബിജെപി തൃശൂർ ഓഫീസ്‌  മുൻ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ തീരുമാനം.

• ഒളിമ്പിക്‌സ്‌ മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക്‌ തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്‌ കൈമാറി.

• കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല എന്നും പ്രധാനമന്ത്രി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0