ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നവംബർ 21 വരെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസ് ഫയലിൽ സ്വീകരിച്ച കോടതി ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ആലുവ സ്വദേശിനിയായ നടി നൽകിയ കേസിലാണ് നടന് മുൻകൂർ ജാമ്യം ലഭിച്ചത്. ഷൂട്ടിംഗ് സെറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് നടിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്കും പരാതി നൽകിയിരുന്നു.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വിളിച്ച് വരുത്തിയ ശേഷം ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അതേസമയം, തന്നെ അപകീർത്തിപ്പെടുത്താനാണ് പീഡന ആരോപണം ഉന്നയിക്കുന്നതെന്ന് ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബാലചന്ദ്രമേനോൻ.