എവറസ്റ്റിന് വർഷം തോറും ഉയരം കൂടുന്നു; കാരണം കണ്ടെത്തി ഗവേഷകർ... #Environment

 


ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് അമ്പരപ്പിക്കുന്നവിധം വളരുകയാണ്; ഒപ്പം ഹിമാലയവും. വര്‍ഷം ഏകദേശം 0.2-0.5 മില്ലിമീറ്റര്‍വരെയുള്ള എവറസ്റ്റിന്റെ വളര്‍ച്ചാനിരക്കിന് കാരണം രണ്ട് നദികളുടെ കൂട്ടിമുട്ടലാണെന്ന് കണ്ടെത്തിയിരിക്കയാണ് ചില ഗവേഷകര്‍.

ഏകദേശം 89,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് കോസി നദിയും അരുണ്‍ നദിയും ഒന്നുചേര്‍ന്നതിന്റെ ഫലമായി പ്രദേശത്തുനിന്ന് വന്‍തോതില്‍ മണ്ണും പാറകളും ഒലിച്ചുപോയി. ഇതുകാരണം ഭാരം കുറഞ്ഞ എവറസ്റ്റ് 15 മുതല്‍ 50 മീറ്റര്‍വരെ ഒറ്റയടിക്കങ്ങ് വളരുകയുമായിരുന്നുവെന്നാണ് പുതിയ പഠനം.

'ഐസോസ്റ്റാറ്റിക് റീബൗണ്ട്' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. എവറസ്റ്റിനൊപ്പം സമീപമുള്ള ലോട്ട്സെ, മകാളു കൊടുമുടികളും ഒപ്പം വളരുന്നുണ്ട്. അന്നുതുടങ്ങിയ വളര്‍ച്ച ഇപ്പോഴും തുടരുകയാണെന്നാണ് പഠനം നടത്തിയ ബെയ്ജിങ്ങിലുള്ള 'ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സിലെ' ഗവേഷകര്‍ പറയുന്നത്. പഠനം 'നെയ്ച്ചര്‍ ജിയോസയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0