പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു...#Crime_News

 


ചട്ടഞ്ചാൽ സ്വദേശിയായ യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് താമരശ്ശേരിയിൽ ഇറക്കിയ സംഭവത്തിൽ ഒരാളെ മേൽപ്പറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തു. മുട്ടത്തൊടി ആലംപാടി അക്കരപള്ളത്ത് അമീറലി(26)യാണ് അറസ്റ്റിലായത്. കേസിലെ ആറാം പ്രതിയാണ്.

ചട്ടഞ്ചാൽ കുന്നാറിലെ കെ.അർഷാദി(26)നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10ന് തട്ടിക്കൊണ്ടുപോയത്. കുന്നറ ജീലാനി സൂപ്പർ മാർക്കറ്റിന് സമീപത്തെ ഹോട്ടലിന് മുന്നിൽ അർഷാദ് സുഹൃത്ത് ഫസൽ ഫഹദുമായി സംസാരിച്ചിരിക്കുമ്പോൾ കാറിലെത്തിയ സംഘം അർഷാദിനെ ബലമായി കാറിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. ഫസൽ ഫഹദിൻ്റെ പരാതിയിൽ മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ ശനിയാഴ്ച വൈകീട്ട് താമരശ്ശേരിയിൽ അർഷാദിനെ ഇറക്കിവിട്ടു.

ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ അർഷാദിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ തട്ടിക്കൊണ്ടുപോയവർ ശാരീരികമായി ഉപദ്രവിച്ചതായി വ്യക്തമായി. വിദ്യാനഗർ മാന്യ റോഡിൽ ചിറ്റാരിക്കൂനിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ആദ്യം കാർ കൊണ്ടുപോയി ശാരീരികമായി പരിക്കേൽപ്പിച്ചതായി പറയുന്നു. അമീറലിയാണ് ദേഹോപദ്രവം ഏൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗർ, ബദിയടുക്ക, ഹൊസ്ദുർഗ്, മേൽപറമ്പ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ സമാനമായ ഒമ്പതോളം കേസുകളുണ്ട്.

അടക്കാനുള്ള പണത്തിനും താജുദ്ദീൻ്റെ പാസ്‌പോർട്ടിനും എടിഎമ്മിനും വേണ്ടിയാണ് താജുദ്ദീനെ അർഷാദ് വിളിച്ചതെന്ന് പൂച്ചക്കാട്ടെ പറഞ്ഞു. താനും അർഷാദും ചേർന്ന് കാർഡ് വാങ്ങിയതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് അർഷാദിൻ്റെ സുഹൃത്ത് ഫസൽ ഫഹദ് നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതി നാലാം മൈൽ സിറ്റിസൺ നഗർ സ്വദേശിയാണ്. ഇയാളും സംഘത്തിലെ മറ്റ് അഞ്ച് പേരും ഒളിവിലാണ്.

അമീറലിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേൽപ്പറമ്പ് എസ്ഐ കെ.വേലായുധൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹിതേഷ് രാമചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0