കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വിദേശത്ത് വെച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്താണ് യുവതി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.
നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ശ്രേയാ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.