ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു... #Health

 


ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആര്‍എന്‍എ വാക്സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍. കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദ ബാധിതരാണെന്നാണ് പഠനം. പ്രതിവര്‍ഷം 18 ലക്ഷം പേരാണ് ശ്വാസകോശ അര്‍ബുദ ബാധിതരായി മരിക്കുന്നത്.

യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിന്‍ ആദ്യമായി നല്‍കിയത്. യു.കെ യില്‍ നിന്നുള്ള 20 രോഗികളുള്‍പ്പടെ 120 രോഗികള്‍ക്ക് വാക്സിന്‍ നല്‍കും. ബയോ എന്‍ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എന്‍.ടി.116 വാക്‌സിന്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ , ജര്‍മനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്‌പെയിന്‍, ടര്‍ക്കി ഉള്‍പ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നൽകുക. എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്‌സാണ് ആദ്യ വാക്‌സിന്‍ ഡോസ് ഏറ്റുവാങ്ങിയത്. മെയിലാണ് ഇദ്ദേഹത്തെിന് അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ കീമോതെറാപ്പി , റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.

എംആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ച് വികസിപ്പിച്ച വാക്‌സിന്‍, ശരീരത്തെത്തിലെ പ്രതിരോധ സംവിധനത്തെ കാന്‍സര്‍ ബാധിത കോശങ്ങളെ കണ്ടെത്തി അക്രമിക്കാന്‍ പര്യാപ്തമാക്കുന്നതാണ്. ആര്‍.എന്‍.എ. തന്തുവിന് അര്‍ബുദത്തിനുകാരണമാകുന്ന പ്രോട്ടീനുകള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ പരിശീലിപ്പിക്കാന്‍ കഴിയും.

ബ്രിട്ടനിൽ ആളെക്കൊല്ലുന്നതിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. 50,000 കേസുകളും 35,000 മരണങ്ങളുമാണ് പ്രതിവർഷം റിപ്പോർട്ടുചെയ്യുന്നത്. അതിൽ പത്തിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടാണ്. 55-75 വയസ്സിനിടയിലുള്ളവർക്കാണ് കൂടുതൽ പ്രശ്നം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0