ആഷിക് അബു -റിമ കല്ലിങ്കൽ എന്നിവർക്കെതിരേ യുവമോർച്ച നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശം.
തെന്നിന്ത്യൻ ഗായിക സുചിത്ര സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ ലഹരിമരുന്ന് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ നൽകിയ പരാതി.
സൗത്ത് എ.സി.പി. പി. രാജ്കുമാറാണ് അന്വേഷണം നടത്തുക. ആരോപണം തെറ്റാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും റിമ നേരത്തേ പറഞ്ഞിരുന്നു.