പോകുന്നിടത്തൊക്കെ വീട്ടിലെ വൈഫൈ ഉപയോഗിക്കാം പദ്ധതിയുമായി ബി.എസ്.എൻ.എൽ... #BSNL

 


വീട്ടിലെ ഫൈബർ കണക്‌ഷനിൽ കിട്ടുന്ന അതിവേഗ ഇൻ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്. എൻ.എൽ. കേരളത്തിൽ തുടങ്ങുന്നു.  സർവത്ര എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ വിപ്ലവമായിമാറുമെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ പൂർത്തിയായി. കേരളത്തിൽ ആദ്യഘട്ടമായി
നടപ്പാകും. ചെയർമാനും മാനേജിങ്
ഡയറക്ടറുമായ റോബർട്ട് ജെ. രവി മുന്നോട്ടുവെച്ച  ആശയമാണ് ഇന്ത്യയിലെ
ഗ്രാമങ്ങളിലേക്ക് 'സർവത്ര'യായി എത്തുന്നത്. മൊബൈൽ ഡേറ്റയ്ക്കുവേണ്ടി ചെലവാകുന്ന തുക വലിയതോതിൽ കുറയ്ക്കാനാകുമെന്നതാണ് പ്രത്യേകത.

മറ്റൊരു മോഡം ഒരു സഞ്ചാരപാതയായിമാത്രമാണ് ഉപയോഗിക്കുന്നത്. അതിനാൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ട.

പദ്ധതി ഇങ്ങനെ

വീട്ടിലോ സ്ഥാപനത്തിലോ
എടുത്തിട്ടുള്ള ബി.എസ്.എൻ.എലി ൻ്റെ ഫൈബർ ടു ദ ഹോം (എഫ്. ടി.ടി.എച്ച്.) ആണ് പദ്ധതിയുടെ അടിസ്ഥാനം
ഈ കണക്‌ഷനിലെ ഇന്റർനെറ്റ് ബി.എസ്.എൻ.എലിൻ്റെ മറ്റൊരു ഫൈബർ ടു ദ ഹോം കണക്‌ഷ നുള്ള സ്ഥലത്തുപയോഗിക്കാം. 'സർവത്ര'യുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന എഫ്.ടി.ടി.എച്ച്. കണക്ഷനുകളിലൂടെയാണ് ഇത് സാധ്യമാകുക

രജിസ്റ്റർചെയ്യുമ്പോൾ കണക്‌ഷനുകൾ 'സർവത്ര എനേബിൾഡ്' ആയിമാറും. പരമാവധി കണക്‌ഷനുകൾ രജിസ്റ്റർചെയ്യാൻ ബി.എസ്.എൻ.എൽ. അഭ്യർഥിക്കും.

'സർവത്ര എനേബിൾഡ്' ആണെങ്കിൽ രണ്ടാമത്തെ കണക്‌ഷന്റെ വൈഫൈ പാസ് വേഡോ യൂസർ ഐ.ഡി.യോ അറി യേണ്ട കാര്യവുമില്ല
ഒരു വെർച്വൽ ടവർ ആയിട്ടാകും സർവത്ര പോർട്ടൽ പ്രവർത്തിക്കുക

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0