കുട്ടികളെ ബസിൽ കയറ്റാതിരിക്കില്ല, മോശമായി പെരുമാറില്ല'; ജീവനക്കാരെ എഴുതിപ്പഠിപ്പിച്ച് പോലീസ്... #Kerala_Police

കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ -ഇങ്ങനെ നൂറുതവണ ഇംപോസിഷൻ എഴുതിയ സ്വകാര്യബസ് ജീവനക്കാർ പാഠം പഠിച്ചു. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂർ ട്രാഫിക് പോലീസാണ് ഇംപോസിഷൻ എഴുതിപ്പിച്ചത്.

പത്തനംതിട്ട-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ‘യൂണിയൻ’ എന്ന സ്വകാര്യബസിലെ ജീവനക്കാർക്കായിരുന്നു ശിക്ഷ. രണ്ടുമണിക്കൂർകൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്. ഇനി ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ്.ഐ. ജി.സുരേഷ് കുമാർ ഇവരെ വിട്ടയച്ചത്.

അടൂർ പാർഥസാരഥി ജങ്ഷനിൽ നിർത്തിയപ്പോൾ ബസിൽകയറാൻ ശ്രമിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളോട്, മുൻപിൽ മറ്റൊരു ബസുണ്ടെന്നും അതിൽകയറിയാൽ മതിയെന്നുമാണ് ജീവനക്കാർ പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾ ഈ ബസിൽ കയറാൻതുടങ്ങിയപ്പോൾ ജീവനക്കാർ കയർത്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രാഫിക് പോലീസ് ബസ് കണ്ടെത്തി, പാഠം പഠിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0