ഹേമാ കമ്മിറ്റി റിപ്പോർട്ട്; നടി രഞ്ജിനിയ്ക്ക് തിരിച്ചടി, അപ്പീൽ പരി​ഗണിച്ചില്ല... #Hema_Committee

 


 ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളി. ഹർജി അടിയന്തിരമായി പരി​ഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹർജി തള്ളിയത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുമെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങളടക്കം രഞ്ജിനിയുടെ അഭിഭാഷകൻ ചൂണ്ടികാണിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ചിന് മുമ്പാകെ സമർപ്പിച്ചിരുന്ന ​​ഹർജി തള്ളുകയും ആവശ്യമെങ്കിൽ സിം​ഗിൾ ‍ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സിം​ഗിൾ ‍ബെഞ്ചിനെ സമീപിക്കുന്നത്.

രഞ്ജിനിയുടെ മൊഴി പുറത്ത് വരുതരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും ഹൈക്കോടതി ‍ഡിവിഷന്‌ ബെഞ്ച് ചോദിച്ചു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് നടി രഞ്ജിനി ചോദിക്കുന്നു. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറയുന്നു. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല പറയുന്നത്, എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. താൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് തനിക്ക് അറിയണമെന്നുമാണ് രഞ്ജിനിയുടെ വാ​ദം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0