ഏഴുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം... #Food_Poison

 


കാട്ടാക്കടയില്‍ ഏഴുവയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് സുഖമില്ലാതായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം വീടിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കുട്ടി മരിച്ചത്.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണോ എന്ന് സ്ഥിരീകരിക്കാനാകൂ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0