• കഴക്കൂട്ടത്ത് നിന്നും
വീടുവിട്ടിറങ്ങിയ അസം സ്വദേശിനി തസ്മിത് തംസുമിനെ 37 മണിക്കൂറിന്
ശേഷം വിശാഖപട്ടണം സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
• ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം. അനകപ്പല്ലേയിലെ
മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിക്കുകയും
നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
• കണ്ണൂർ അഴീക്കൽ
അന്താരാഷ്ട്ര ഗ്രീൻഫീൽഡ് തുറമുഖവുമായി മുന്നോട്ടുപോകാൻ സംസ്ഥാനസർക്കാർ
തീരുമാനം. അനുബന്ധമായുള്ള ഇൻഡസ്ട്രിയൽ പാർക്ക്, പ്രത്യേക സാമ്പത്തിക മേഖല
എന്നിവയുടെ വികസനവും നടപ്പിലാക്കും.
• ആഫ്രിക്കയിലടക്കമുള്ള
ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത
പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച്
സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു.
• ഉയർന്ന തിരമാലയ്ക്ക്
സാധ്യതയുള്ളതിനാൽ കേരള തീരത്ത് ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
അറിയിച്ചു. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത.
• വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി
വിജിലയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
• മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ ഇല്ല. 42
ദിവസം ഡബിൾ ഇൻക്യൂബേഷൻ പീരിയഡ് പൂർത്തിയാക്കി.