അസമിലെ നഗോൺ ജില്ലയിൽ പതിന്നാലുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയെ ആക്രമിച്ചത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ രംഗത്തെത്തി. തെരുവിലിറങ്ങിയും കടകളടച്ചും നാട്ടുകാരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് കടുത്തശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു.