കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. കൊല്ലം പോളയത്തോട് തലയിലൂടെ ബസ് കയറിയിറങ്ങിയാണ് വിദ്യാർത്ഥി മരിച്ചത്. മരിച്ചത് വിശ്വജിത്ത്. കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കൊല്ലം ദേവമാതാ സ്കൂളിലെ മൂന്നാം ക്ലസ് വിദ്യാർത്ഥിയാണ് വിശ്വജിത്ത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.