കനത്ത മഴയില്‍ വീട് ഇടിഞ്ഞ് ഉറങ്ങിക്കിടന്നവരുടെ മേലേക്ക് വീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം... #Obituary

പാലക്കാട് കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം. സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായിരുന്നത്. വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. 

കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവര്‍ക്ക് മേലേയ്ക്ക് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.


പാലക്കാട് ജില്ലയില്‍ ഇന്നലെ മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വീടുകള്‍ ഭാഗികമായി തര്‍ന്ന സംഭവങ്ങളും വന്‍ മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങളും ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0