പിടികൂടിയ വസ്തുകൾ എക്സൈസിന് കൈമാറി. കോഴിക്കോട് – ബാംഗ്ലൂർ കെഎസ്ആർടിസി ഡിലക്സ് ബസിലെ കണ്ടക്ടറാണ് ബഷീർ. കണ്ടക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ബഷീറിൽ നിന്നും വിവരങ്ങൾ തേടിയ ശേഷം വിജിലൻസ് വിഭാഗം വകുപ്പുതല നടപടിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ബെംഗളൂരുവിൽ നിന്നും പുകയില കടത്ത്; നിരോധിക പുകയില വസ്തുക്കളുമായി KSRTC കണ്ടക്ടർ പിടിയിൽ; നടപടിക്ക് ശുപാർശ... #Crime_News
നിരോധിക പുകയില വസ്തുക്കളുമായി കണ്ടക്ടർ കോഴിക്കോട് കെഎസ്ആർടിസി വിജലൻസ് വിഭാഗത്തിൻ്റെ പിടിയിൽ. രാമനാട്ടുകര സ്വദേശി ബഷീറാണ് പിടിയിലായത്. ജോലിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നും പുകയില കടത്തുകയായിരുന്നു ഇയാൾ. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന 80 പാക്കറ്റ് സിഗരറ്റ് ഇയാളിൽ നിന്ന് പിടികൂടി. ഒരു പായ്ക്കറ്റിന് 1500 വില വരും.