ലോകത്ത് ഏകദേശം നാലു കോടി പേർ എച്ച്.ഐ.വി. വൈറസുമായി ജീവിക്കുന്നുവെന്ന് യു.എൻ(United Nations). 90 ലക്ഷം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോമിനിറ്റിലും എയ്ഡ്സ് സംബന്ധമായ കാരണങ്ങളാൽ ഓരോരുത്തരും മരിക്കുന്നുവെന്നും യു.എൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ തന്നെ എയ്ഡ്സ് രോഗികളുടെ നിരക്കിന് കൂച്ചുവിലങ്ങിടാൻ പദ്ധതികളുണ്ടെങ്കിലും ഇവ പലതും മെല്ലെപ്പോക്കായെന്നും ഫണ്ടുകളുടെ അഭാവമുണ്ടെന്നും മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക, ഈസ്റ്റേൺയൂറോപ്- സെൻട്രൽ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ രോഗബാധിതർ വർധിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് അനുബന്ധ മരണങ്ങളിൽ കുറവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2023-ൽ 6,30,000 പേരാണ് എയ്ഡസ് അനുബന്ധ രോഗങ്ങളാൽ മരണപ്പെട്ടത്. 2004-ൽ ഇത് ഇരുപതുദശലക്ഷമായിരുന്നു. ആഫ്രിക്കയിലെ ചിലഭാഗങ്ങളിൽ അസാധാരണമാംവിധം പെൺകുട്ടികളിലും സ്ത്രീകളിലും എയ്ഡ്സ് രോഗികൾ വർധിക്കുന്നതിനുപിന്നിൽ ലിംഗപരമായ അസമത്വവും കാരണമാണെന്ന് യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
സമൂഹത്തിൽ സ്റ്റിഗ്മയും വിവേചനവും അനുഭവിക്കുന്ന, പാർശ്വവൽക്കരിക്കപ്പെട്ടവരിലാണ് പുതിയ രോഗികൾ കൂടുതലുള്ളത്. ലൈംഗിക രോഗികൾ, പുരുഷപങ്കാളികൾ ഉള്ളവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ തുടങ്ങിയവരിൽ വർധിച്ചിട്ടുണ്ട്.
2030-ഓടെ എയ്ഡ്സ് എന്ന പൊതുജനാരോഗ്യ ഭീഷണിക്ക് അവസാനമിടണമെന്നാണ് ലോകനേതാക്കളുടെ ലക്ഷ്യം. എന്നാൽ അത് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കൂടി കൈക്കൊള്ളേണ്ടതുണ്ടെന്നും മനുഷ്യാവകാശമായി കണ്ട് അവ സംരക്ഷിക്കേണ്ടതാണെന്നും യു.എൻ എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നീ ബിയാനിമ പറഞ്ഞു.
2025 ആകുമ്പോഴേക്ക് പുതിയ എച്ച്.ഐ.വി രോഗികളുടെ നിരക്ക് 3,70,000-ത്തിൽ താഴെയാക്കണമെന്നാണ് ലോകനേതാക്കൾ ഉദ്ദേശിക്കുന്നത്. എന്നാൽ 2023-ൽ മാത്രം പുതിയ രോഗികൾ മൂന്നുമടങ്ങ് കൂടുതലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷത്തെ കണക്കിൽ 39.9 മില്യൺ രോഗികളിൽ 86 ശതമാനത്തിനും തങ്ങൾ രോഗികളാണെന്ന് അറിയാമെന്നും 77 ശതമാനത്തിന് ചികിത്സ പ്രാപ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
വൈറസുമായി ജീവിക്കുന്നുവെന്ന് യു.എൻ(United Nations). 90 ലക്ഷം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോമിനിറ്റിലും എയ്ഡ്സ് സംബന്ധമായ കാരണങ്ങളാൽ ഓരോരുത്തരും മരിക്കുന്നുവെന്നും യു.എൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.