വസ്ത്രധാരണത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരേ മറുപടിയുമായി നടി അമല പോള്‍. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താന്‍ ധരിച്ചതെന്ന് നടി വ്യക്തമാക്കി.
ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല. ചിലപ്പോള്‍ അത് ക്യാമറയില്‍ കാണിച്ചിരിക്കുന്ന വിധം അനുചിതമായിരിക്കും. എങ്ങനെയാണ് വസ്ത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജില്‍ പോകുമ്പോള്‍ എനിക്ക് നല്‍കാനുള്ളതെന്നും അമല പോള്‍ വ്യക്തമാക്കി.
പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ അമലയും ആസിഫ് അലി അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. ചടങ്ങില്‍ അമല ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു വിവാദം. ചടങ്ങിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒരുപാട് പേര്‍ അമലയെ വിമര്‍ശിച്ച് രംഗത്തു വന്നു. ഇതെ തുടര്‍ന്നായിരുന്നു പ്രതികരണം.
ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ലെവല്‍ ക്രോസ്സ് ജൂലൈ 26 ന് തിയേറ്ററുകളില്‍ എത്തും.സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്.