ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ജൂലൈ 2024 - #NewsHeadlinesToday

• വിശ്വകായിക മാമാങ്കമായ ഒളിമ്പിക്സിന് നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാരീസില്‍ തിരിതെളിഞ്ഞു.

• നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ശർമിലിനാണ് ഒന്നാം റാങ്ക്.

• യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ പിന്മാറിയതിന് പിന്നാലെ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും.

• വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച്‌ പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേ​ഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത്‌ ഉത്തരവിറങ്ങി.

• ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന് പിന്നിൽ ചെമ്മീൻ ഉല്പാദക ലോബിയെന്ന് വിലയിരുത്തൽ.

• സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• ഷിരൂര്‍ ദൗത്യത്തില്‍ പ്രതിരോധമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കൂടുതല്‍ നാവിക സേനാംഗങ്ങളെയും ഡൈവേഴ്സിനെയും അയയ്ക്കണം എന്ന് ഉൾപ്പടേയുള്ള ആവശ്യങ്ങളാണ് കത്തിൽ.

• ഗംഗാവാലി പുഴയിലെ മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്താനായി ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍ എത്തിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0