ഡിജിറ്റൽ ദുരുപയോഗം: മൂന്നുവർഷത്തിനിടെ പൊലിഞ്ഞത് 24 ജീവൻ, നിയമനടപടിക്ക് വിധേയരായത് 19 പേർ... #Tech

 


 


ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദുരുപയോഗത്തിന് ഇരയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 24 കൗമാരക്കാരുടെ ജീവൻ. 2021 മുതൽ കഴിഞ്ഞ മേയ്‌ വരെയുള്ള കണക്കുകളാണിത്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗംമൂലം തട്ടിപ്പുകളിലും ചൂഷണങ്ങളിലും പെട്ടുപോകുന്ന കുട്ടികളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് നീങ്ങുന്നത്. വിഷാദരോഗത്തിന് അടിമപ്പെടുന്ന കുട്ടികളും ഏറെ. കോവിഡിനുശേഷം മൊബൈലും ഇന്റർനെറ്റും കുട്ടികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ് ഗുരുതര സ്ഥിതിയിലേക്ക് എത്തിയത്. ഇന്റർനെറ്റിലൂടെ ലൈംഗികചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ നിയമവിരുദ്ധപ്രവർത്തനങ്ങളിലും കുട്ടികൾ അകപ്പെടുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ വിവിധ കാലയളവിൽ 19 കുട്ടികളെ പോലീസ് കണ്ടെത്തി നിയമനടപടി സ്വീകരിച്ചു

MALAYORAM NEWS is licensed under CC BY 4.0