ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 13 ജൂലൈ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്.

• തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ രണ്ടു ഗഡു ആയ 421 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ.

•  കേരള സര്‍വകലാശാല സെനറ്റിലെ ചാന്‍സലറുടെ നാമനിര്‍ദ്ദേശത്തിൽ ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി.

• ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി. കെജ്രിവാള്‍ ഇതിനകം 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞുവെന്ന് സുപ്രീംകോടതിയുടെ പരാമർശം.

• സംസ്ഥാന വികസന പാതയില്‍ പുതിയ ഏടാണ് വിഴിഞ്ഞം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

• രാജ്യത്ത്‌ അസംഘടിത മേഖലയിൽ 2015-16 മുതൽ 2022-23 വരെ 16.45 ലക്ഷം തൊഴിൽ നഷ്ടപ്പട്ടതായി കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌.

• നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌.  79 പോയിന്റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്‌.

• തൊട്ടിയാർ ചെറുകിട ജലവൈദ്യുത നിലയം ഉൽപ്പാദന ട്രയൽറൺ വിജയകരം. ആകെ 40 മെഗാവാട്ട്‌ ശേഷിയുള്ള വൈദ്യുതി പദ്ധതിയുടെ 10 മെഗാവാട്ടിന്റെ പരീക്ഷണമാണ്‌ വിജയകരമായത്‌.

• രാജ്യത്തെ പണപ്പെരുപ്പനിരക്ക് വർധിച്ചു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾപ്രകാരം, ജൂണിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) 5.08 ശതമാനമായി.

• ഇന്ത്യയിലെ ജനസംഖ്യ 2085 ഓടെ ചൈനയുടെ ഇരട്ടിയായേക്കുമെന്ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ ദ്വൈവാർഷിക ജനസംഖ്യാ സാധ്യതാ റിപ്പോർട്ട്‌. 2085 ൽ ഇന്ത്യയിലെ ജനസംഖ്യ 161 കോടിയായിരിക്കുമെന്നാണ്‌ യുഎന്നിന്റെ അനുമാനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0