ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 08 ജൂലൈ 2024 - #NewsHeadlinesToday

• ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തന്നെ തുടരുമെന്ന് ഇന്ത്യൻ ​​ക്രിക്കറ്റ് കൺട്രോൾ ബോർഡ്.

• കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി.

• നീറ്റ്‌ പ്രവേശനപരീക്ഷാ കുംഭകോണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. പരീക്ഷയിൽ വ്യാപക ക്രമക്കേടുണ്ടായ പശ്‌ചാത്തലത്തിൽ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ളതാണ്‌ ഹർജികൾ.

• ശ്രീലങ്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ സെപ്തംബർ 17നും ഒക്ടോബർ 16നും ഇടയിൽ നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ചെയർമാൻ ആർ എം എ എൽ രത്നനായകെ.

• അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിലേക്ക്‌ നാടുകടത്താനുള്ള മുൻ സർക്കാരിന്റെ പദ്ധതി നടപ്പാക്കില്ലെന്ന്‌ പുതിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ.

• ലോകത്ത്‌ ജനാധിപത്യം നല്ല ആരോഗ്യത്തിലല്ലെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. ചില ആശയങ്ങൾ വഴിപിഴപ്പിക്കുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

• രാജ്യത്ത് ഏറെ വിവാദമായ അഗ്നിപഥ് പദ്ധതി ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ച് സൈന്യം. അഗ്നിവീറാകാനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കണമെന്നും 50 ശതമാനം അഗ്നിവീറുകളെ നിലനിര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

• ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0