നടൻ സിദ്ദിഖിൻ്റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അവസാനിച്ചത്. ഖബറടക്കം വൈകീട്ട് നാലിന് പടമുഗൾ ജുമാമസ്ജിദിൽ.
നടൻ ഷഹീൻ സിദ്ദിഖിൻ്റെ സഹോദരനാണ്. ഒരു സഹോദരിയുണ്ട്.