ഹെലികോപ്‌ടര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ ജോജു ജോര്‍ജിന് പരിക്ക്... #Joju_George


 ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്കേറ്റു. കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. മണിരത്നം സംവിധാനം ചെയ്യുന്ന 'ത​ഗ് ലെെഫ്' സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം.

പോണ്ടിച്ചേരിയിൽ കമൽഹാസനൊപ്പം ഹെലികോപ്റ്ററിലെ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കുപറ്റിയത്. ഇതോടെ താത്കാലികമായി ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

MALAYORAM NEWS is licensed under CC BY 4.0