ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറച്ചു... #Petrol

 


നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ. മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു.

സ്ത്രീകൾക്ക് 1500 രൂപ മാസം സാമ്പത്തിക സഹായം നൽകുമെന്നും അഞ്ചംഗ കുടുംബത്തിന് വർഷം മൂന്ന് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ധനമന്ത്രി അജിത് പവാർ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി പതിനായിരം പിങ്ക് റിക്ഷകൾ സർക്കാർ വിതരണം ചെയ്യും.

കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളും, വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി. പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

MALAYORAM NEWS is licensed under CC BY 4.0