ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 20 ജൂൺ 2024 #NewsHeadlines

• നീറ്റ് പരീക്ഷ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ടു ഘട്ടങ്ങളിലായി ഈ മാസം 18 ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്.

• മൺസൂൺ തുടങ്ങി 20 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ 47 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നുമുതൽ 20 വരെയുള്ള മൺസൂൺ കാലത്ത്‌ കേരളത്തിലാകെ ഇതുവരെ 393.9 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചതാണ്‌.  കിട്ടിയത്‌ 208.1 മാത്രം.

•  2024–25 സീസണില്‍ 14 ഖാരിഫ് വിളകള്‍ക്ക് (നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) കേന്ദ്ര സര്‍ക്കാര്‍ മിനിമം താങ്ങുവില പ്രഖ്യാപിച്ചു.

• ഇന്ത്യൻ വംശജയായ നാസ സഞ്ചാരി സുനിത വില്ല്യംസ്‌ 26ന്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന്‌ മടങ്ങും. 21 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷമാണ്‌ മടക്കം.

• കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി.സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്.

• പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യയും ഉത്തരകൊറിയയും ബുധനാഴ്ച ഉഭയകക്ഷി സൈനിക ഉടമ്പടിയില്‍ ഒപ്പിട്ടു.

• അന്‍പത് പേരുടെ മരണത്തിനിടയാക്കിയ കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തു.

• വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ നടപടിയിൽ നിർണായക മുന്നേറ്റം. യമനിൽ പ്രാരംഭ കൂടിയാലോചനയ്‌ക്ക് ആവശ്യമായ നടപടിയിൽ നിർണായക മുന്നേറ്റം. യമനിൽ പ്രാരംഭ കൂടിയാലോചനയ്‌ക്ക് ആവശ്യമായ പണം സ്വീകരിക്കാൻ  ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം.

• യൂറോയില്‍ ജര്‍മ്മനിക്ക് രണ്ടാം ജയം; ഹംഗറിയെ തോല്‍പ്പിച്ചത് രണ്ട് ഗോളുകള്‍ക്ക്യൂറോ കപ്പില്‍ ആതിഥേയയരായ ജര്‍മ്മനിക്ക് രണ്ടാം ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെയാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്.

• വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി അയക്കുന്നവർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ആലോചന.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0