• മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട്
7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന്
സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
• പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10 -ന് ആരംഭിക്കുമെന്ന്
സ്പീക്കർ എഎൻ ഷംസീർ. ബജറ്റ് പാസാക്കാനാണ് സഭ ചേരുന്നത്. 28 ദിവസത്തേക്കാണ്
സഭ ചേരുക.
• കൊറിയർ തലസ്ഥാന നഗരത്തിലും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ ദിവസം നഷ്ടമായത് 5.61 കോടി രൂപ.
• നീറ്റ് യുജി പരീക്ഷയിലെ ഗുരുതര പൊരുത്തക്കേടുകൾ അന്വേഷിക്കാൻ ഉന്നതാധികാരസമിതി രൂപീകരിച്ചു. 1563 വിദ്യാർഥികൾക്ക് ഗ്രെയ്‌സ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോ എന്നതടക്കം വിവാദ വിഷയങ്ങൾ യുപിഎസ്‌സി പരിശോധിക്കും.
• ഉദിച്ചുയരുന്ന ഭൂമിയുടെ വിഖ്യാതചിത്രം ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു.
• കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന.
• ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ്
താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ്
സ്യാംതെക്ക് പരാജയപ്പെടുത്തിയത്.
• 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരും. ജൂലായ്
31-നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന
നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.