കേരളത്തില്‍ വെസ്റ്റ് നൈല്‍ സ്ഥിതീകരിച്ചു ; പനി ബാധിച്ച് അഞ്ചുപേര്‍ ആശുപത്രിയില്‍... #West_Nile_Fever
കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. അവർ സുഖം പ്രാപിച്ചു. ശനിയാഴ്ചയാണ് പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫലം വന്നത്.
വെസ്റ്റ് നൈൽ പനി ബാധിച്ചതായി സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നയാളുടെ നില ഗുരുതരമാണ്. ഈ വ്യക്തിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ച് രണ്ടുപേർ കോഴിക്കോട് ജില്ലയിൽ മരിച്ചിരുന്നു. മരിച്ച വ്യക്തികൾക്കും വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടില്ല.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊതുകിലൂടെയാണ് രോഗം പടരുന്നത്. രോഗം വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ക്യൂലക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പടരുന്നു. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.