അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തില്‍ ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യത #Rain_Alert

 


 ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. മെയ് 19 ഓടെ മൺസൂൺ ആൻഡമാനിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ദക്ഷിണ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് മൺസൂൺ ആദ്യം എത്തുന്നത്. ആൻഡമാൻ ഉൾക്കടലിൽ സാധാരണയായി മെയ് 22 നാണ് മൺസൂൺ ആരംഭിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിയും മിന്നലും ഉള്ള നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0