ചുഴിയില്‍ അകപ്പെട്ട് പതിനാലുകാരന് ദാരുണാന്ത്യം..... #Obituary

 


കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. സിനാന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.


അതിതീവ്ര മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് കോട്ടയത്തും എറണാകുളത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്.


അതേസമയം കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനമെന്ന് പറയുന്നത്.

MALAYORAM NEWS is licensed under CC BY 4.0