ബെംഗളൂരുവിൽ സിനിമാ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ മയക്കുമരുന്ന് വേട്ട. കൊക്കെയ്ൻ, എംഡിഎംഎ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്ന് പിടികൂടി. തെലുങ്ക് സിനിമാ താരങ്ങൾ ഉൾപ്പെടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിലാണ് താരങ്ങൾ അണിനിരന്ന റേവ് പാർട്ടി നടന്നത്. വൈകിട്ട് ആറിന് തുടങ്ങിയ ആഘോഷം രാവിലെ വരെ നീണ്ടു. തെലുങ്ക് സിനിമാ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ പങ്കെടുത്തു. പാർട്ടിയിൽ വൻതോതിൽ ലഹരിമരുന്ന് എത്തിച്ചതായി സെൻട്രൽ ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. . സ്‌നൈപ്പർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയ്‌നും കണ്ടെത്തിയത്.
തെലുങ്ക് സിനിമാ താരം ഹേമ ഉൾപ്പെടെ പത്തോളം പേർ അറസ്റ്റിലായതായി റിപ്പോർട്ട്. ഇവരിൽ രണ്ട് മയക്കുമരുന്ന് വ്യാപാരികളും ഉൾപ്പെടുന്നു. 15 ആഡംബര കാറുകൾ പോലീസ് പിടിച്ചെടുത്തു.